ഏകാന്തവാസിയുടെ ആനന്ദം

അരിസ്റ്റോട്ടിലിൻ്റെ കാലശേഷം ഗ്രീസ് രാജ്യത്തിന്റെ സ്റ്റാഗിറയിലെ പാറക്കെട്ടുകൾ നിറഞ്ഞ സോളമൻ മലയുടെ മുകളിലുള്ള തകർന്ന ക്ഷേത്രത്തിൽ ഏകാന്തനായി ജീവിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. ആർക്കും അദ്ദേഹത്തിൻ്റെ പേര് അറിയില്ലായിരുന്നു. ഗ്രാമീണർ അങ്ങയെ വെറുതെ തിയോസ് എന്ന് വിളിച്ചു, ആ വാക്കിന്റെ അർഥം ദൈവിക മനുഷ്യൻ എന്നായിരുന്നു.

ഒരു രാത്രി, കൊടുങ്കാറ്റിൽ നടന്ന്, നഗ്നപാദങ്ങളും കറുത്ത കമ്പിളി മേലങ്കിയാൽ മൂടിയ ശരീരവും, ഒരു ചെറിയ മരക്കുഴലും മാത്രമായിരുന്നു അങ്ങേരുടെ ലഗേജ്. അദ്ദേഹം വീടോ പൂന്തോട്ടമോ ഉണ്ടാക്കിയില്ല, ഒരു മനുഷ്യനോടും സംസാരിച്ചില്ല. രാവിലെ മുതൽ വൈകുന്നേരം വരെ കുന്നുകളിൽ നടന്നു, വഴക്കൊഴിഞ്ഞ ഏതോ ഭാഷയിൽ പ്രാർത്ഥനകൾ ഉരുവിട്ടു, മണിക്കൂറുകളോളം നിശ്ശബ്ദനായി കടലിലേക്ക് നോക്കിയിരുന്നു.

വന്നും പോയുമിരുന്ന ജിജ്ഞാസയുള്ള തീർത്ഥാടകർ ആശയക്കുഴപ്പത്തിലായി. ചിലർ അയാളെ ഭ്രാന്താണെന്ന് പറഞ്ഞു. മറ്റു ചിലർ അങ്ങേരുടെ  സാന്നിധ്യത്തിൽ ഒരു പ്രത്യേക സമാധാനം അനുഭവപ്പെട്ടതായി സത്യം ചെയ്തു, മറ്റൊരു ലോകത്തേക്ക് കാലെടുത്തുവെച്ചതുപോലെ. 

പ്രാദേശിക ബിഷപ്പ് അയാളെ അപകടകാരിയായി പ്രഖ്യാപിച്ചു, "മനുഷ്യരെ ഉപേക്ഷിക്കുന്നവൻ ദൈവത്തിൽ നിന്നാണ് ഓടുന്നവനാണ് ," എന്ന് അദ്ദേഹം അലറി. പക്ഷേ ആരും ആ ഏകാന്തവാസിയെ ശല്യപ്പെടുത്താൻ ധൈര്യപ്പെട്ടില്ല.

ഒരു കൊടും തണുപ്പുള്ള ശീതകാലത്ത്, നിക്കോളാസ് എന്നൊരു ബാലൻ, പ്ലേഗ് ബാധിച്ച ഒരു അനാഥാലയം വിട്ട് കുന്നിൻ മുകളിലേക്ക് അലഞ്ഞുതിരിഞ്ഞ് ക്ഷേത്രത്തിനടുത്ത് ബോധംകെട്ട് വീണു. ഉണർന്നപ്പോൾ, ഏകാന്തവാസി അവനരികിലിരുന്ന് ഔഷധസസ്യങ്ങളിലും തേനിലുമിട്ട റൊട്ടി അവന് നൽകുന്നുണ്ടായിരുന്നു.

"എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നത്, സ്വാമി?" ബാലൻ ചോദിച്ചു. സന്യാസി മങ്ങിയ പുഞ്ചിരിയോടെ മറുപടി പറഞ്ഞു:

"ഏകാന്തതയിൽ സന്തോഷിക്കുന്നവൻ ഒന്നുകിൽ ഒരു വന്യമൃഗമായിരിക്കും അല്ലെങ്കിൽ ഒരു ദൈവമായിരിക്കും. 

ഞാൻ ഒരുകാലത്ത് ആദ്യത്തേതായിരുന്നു... ഞാൻ ഇപ്പോൾ രണ്ടാമത്തേത് ആകാൻ ശ്രമിക്കുന്നു."

നിക്കോളാസ് ശീതകാലം മുഴുവൻ അദ്ദേഹത്തോടൊപ്പം താമസിച്ചു, കാറ്റിനെ ശ്രദ്ധിക്കാനും നിശ്ശബ്ദതയിലെ സത്യം കേൾക്കാനും പഠിച്ചു. എന്നാൽ വസന്തം വന്നപ്പോൾ, ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ബാലൻ അദ്ദേഹത്തെ  കണ്ടില്ല. കാൽപ്പാടുകളോ തീയുടെ അവശേഷിപ്പുകളോ അങ്ങനെയൊരാൾ  അവിടെ ഉണ്ടായിരുന്നതിന് യാതൊരു അടയാളവുമില്ലായിരുന്നു.

വർഷങ്ങൾ കടന്നുപോയി. നിക്കോളാസ് ഒരു സന്യാസിയായി, പിന്നീട് ഒരു ആദരണീയനായ ശ്രേഷ്ഠനായി. സ്റ്റാഗിറയിലെ ദൈവിക മനുഷ്യൻ്റെ കഥ അവൻ തീർത്ഥാടകരോട് പലപ്പോഴും പറയുമായിരുന്നു.

ചിലർ തിയോസ് ഒരു മറന്നുപോയ വിശുദ്ധനാണെന്ന് വിശ്വസിച്ചു. മറ്റു ചിലർ അദ്ദേഹം ഏതെങ്കിലും പുരാതന ദൈവിക വംശത്തിൻ്റെ അവശേഷിപ്പാണെന്ന് അവകാശപ്പെട്ടു.

എന്നാൽ സ്റ്റാഗിറയിൽ, ഒലിവ് തോട്ടങ്ങൾക്കും നിശ്ശബ്ദമായ കുന്നുകൾക്കുമിടയിൽ, കാറ്റ് ഇപ്പോഴും പർവതത്തിൽ നിന്ന് നേരിയ മന്ത്രധ്വനികൾ പോലെ കേൾക്കുന്നു ഒരു മനുഷ്യനും എഴുതാത്ത ഒരു പ്രാർത്ഥന വായിക്കുന്ന ഒരു പുല്ലാങ്കുഴൽ പോലെ.